എസ് യുവി കാർ, ഭൂമി, വിദേശത്തേക്ക് ആഢംബരയാത്ര, വില കൂടിയ പൈത്താണി സാരി......തെരഞ്ഞെടുപ്പ് പെരുമഴയിൽ മയങ്ങി വോട്ടർമാർ

പൂനെ മുനിസിപ്പൽ തെരഞ്ഞെടുപ്പ് വാഗ്ദാനം പെരുമഴ
pune municipal election

തെരഞ്ഞെടുപ്പ് പെരുമഴയിൽ മയങ്ങി വോട്ടർമാർ

Updated on

പൂനെ: പൂനെ മുനിസിപ്പിൽ തെരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങളുടെ പെരുമഴ. തങ്ങളെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർഥികൾ വോട്ടർമാർക്ക് എസ് യുവി കാറുകൾ, വിദേശയാത്ര, സ്വർണാഭരണങ്ങൾ, വില കൂടിയ സാരി എന്നിവയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ലോഹ്ഗാവ് -ധനോരി വാർഡിലെ സ്ഥാനാർഥി വാഗ്ദാനം ചെയ്തിരിക്കുന്നത് ലക്കി നറുക്കെടുപ്പ് വഴി 11 വോട്ടർമാർക്ക് 1,100 ചതുരശ്ര അടി ഭൂമി വീതമാണ്.

ഇതിന്‍റെ രജിസ്ട്രേഷൻ തുടങ്ങിയതായും അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.

വിമൻ നഗറിസെ സ്ഥാനാർഥിയുടെ വാഗ്ദാനം വിജയിപ്പിക്കുന്ന ദമ്പതികൾക്ക് തായ്ലൻഡിലേക്ക് 5 ദിവസത്തെ ആഡംബര യാത്രയാണ്. തയ്യൽ മെഷീൻ, സൈക്കിളും വരെ സമ്മാനപട്ടികയുണ്ട് എന്നതാണ് കൗതുകം. സ്ത്രീ വോട്ടർമാരെ ലക്ഷ്യംവെച്ച് ആയിരക്കണക്കിന് പൈത്താണി സാരികൾ വിതരണം ചെയ്തു കഴിഞ്ഞു. സ്വർണവും വെള്ളിയും ഉപയോഗിച്ച് നേരിട്ട് സാരിയിൽ തുന്നിച്ചേർക്കുന്നതാണ് ഈ സാരിയെന്നതാണ് പ്രത്യേകത. ഏതായാലും തെരഞ്ഞെടുപ്പ് ഗോദയിലെ പ്രഖ്യാപനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com