അമൃത്പാൽ സിങ്ങിനെതിരെ നിർണായക തെളിവ് ലഭിച്ചതായി പഞ്ചാബ് പൊലീസ്

അമൃത്പാലിനു വേണ്ടിയുള്ള അന്വേഷണം ഏകദേശം ഒരു മാസത്തിലേക്ക് അടുക്കുകയാണ്
അമൃത്പാൽ സിങ്ങിനെതിരെ നിർണായക തെളിവ് ലഭിച്ചതായി പഞ്ചാബ് പൊലീസ്
Updated on

അമൃത്സർ: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെതിരെ നിർണായക തെളിവ് ലഭിച്ചതായി പഞ്ചാബ് പൊലീസ്. ഈ തെളിവിന്‍റെ വെളിച്ചത്തിൽ ജസ് വീന്തർ സിങ് എന്ന എൻആർഐ യെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഹോഷിയാർപുർ ജില്ലയിൽ നിന്നും അമൃത്പാൽ കടന്നുകളഞ്ഞതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ജസ് വീന്തറിനെ കസ്റ്റഡിയിൽ എടുത്തത്.

അമൃത്പാലിനു വേണ്ടിയുള്ള അന്വേഷണം ഏകദേശം ഒരു മാസത്തിലേക്ക് അടുക്കുകയാണ്. നിരവധി ഖാലിസ്ഥാൻ അനുയായികളെ സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിൽ വാരിസ് പഞ്ചാബ് ദേയുടെ നേതാവായ അമൃത്പാലിന്‍റെ രണ്ടു വീഡിയോകൾ പുറത്തുവന്നിരുന്നു. അയൽസംസ്ഥാനങ്ങളിലേക്കും അമൃത്പാലിനു വേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com