പുരി: പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക് വസ്ത്രധാരണത്തിൽ നിർദേശങ്ങൾ നൽകി ക്ഷേത്രം ഭാരവാഹികൾ. ക്ഷേത്രത്തിൽ ദർശനം നടത്തുന്നവർ മാന്യമായി വസ്ത്രധാരണം നടത്തണമെന്നാണ് ക്ഷേത്രം ഭാരവാഹികൾ നിർദേശിച്ചിരിക്കുന്നത്. ഇറക്കം കുറഞ്ഞ പാന്‍റ്, ഷോർട്ട്സ്, ടോൺ ജീൻസ്, പാവാടകൾ , സ്ലീവ്ലെസ് വസ്ത്രങ്ങൾ എന്നിവയൊന്നും ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
അതു മാത്രമല്ല ക്ഷേത്രത്തിനകത്ത് ഗുട്ക, പാൻ എന്നിവ ഉപയോഗിക്കുന്നതും പ്ലാസ്റ്റിക് , പോളിത്തീൻ എന്നിവയും നിരോധിച്ചിട്ടുണ്ട്. പുതുവർഷത്തിലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഇതു പ്രകാരം പുരുഷന്മാർ ദോത്തിയും പുരുഷന്മാർ സാരീ അല്ലെങ്കിൽ സൽവാർ കമ്മീസ് എന്നിവയും ധരിച്ചാണ് ക്ഷേത്ര ദർശനം നടത്തിയത്.
നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേ പിഴ ചുമത്തുന്നതായിരിക്കും. പുതുവർഷം പിറന്നപ്പോൾ ആയിരക്കണക്കിനു പേരാണ് ക്ഷേത്രദർശനത്തിനെത്തിയത്.