പുഷ്കർ മൃഗമേളക്കെത്തിച്ച 21 കോടി രൂപയുടെ പോത്ത് ചത്തു

പോത്തിന്‍റെ ഭാരം കൂട്ടാനും ബീജം പുറത്തെടുക്കാനുമായി ഉടമകൾ അമിതമായ മരുന്നും ഭക്ഷണവും നൽകിയെന്ന ആരോപണവും ഉയരുന്നുണ്ട്
pushkar animal fair buffalo death

പുഷ്കർ മൃഗമേളക്കെത്തിച്ച 21 കോടി രൂപയുടെ പോത്ത് ചത്തു

Updated on

പുഷ്കർ: രാജസ്ഥാനിലെ പ്രശസ്തമായ പുഷ്കർ മൃഗമേളയിൽ പങ്കെടുക്കാനായി എത്തിച്ച 21 കോടിരൂപ‍ വിലമതിക്കുന്ന പോത്ത് ചത്തു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൃത്യമായ ചികിത്സ നൽകാത്തതാണ് പോത്ത് ചാവാൻ കാരണമെന്നാണ് വിവരം.

പോത്തിന്‍റെ ഭാരം കൂട്ടാനും ബീജം പുറത്തെടുക്കാനുമായി ഉടമകൾ അമിതമായ മരുന്നും ഭക്ഷണവും നൽകിയെന്ന ആരോപണവും ഉയരുന്നുണ്ട്. പോത്തിനെ ഇൻഷുറൻസ് അടക്കം ലക്ഷ്യമിട്ട് കെയർ ടേക്കർമാർ വിഷം നൽകിയെന്നതടക്കം ആണ് ഉയരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com