സാങ്കേതിക തകരാർ; ഖത്തർ എയർവേയ്‌സ് വിമാനത്തിന് അഹമ്മദാബാദിൽ അടിയന്തര ലാൻഡിങ്

ആകാശമധ്യേ ചില സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായാണ് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടത്
atar Airways flight to Hong Kong makes emergency landing in Ahmedabad

സാങ്കേതിക തകരാർ; ഖത്തർ എയർവേയ്‌സ് വിമാനത്തിന് അഹമ്മദാബാദിൽ അടിയന്തര ലാൻഡിങ്

Updated on

ഗാന്ധിനഗർ: ദോഹയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പുറപ്പെട്ട ഖത്തർ എയർവേയ്‌സ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ചൊവ്വാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിട്ടു. QR816 വിമാനം അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

ആകാശമധ്യേ ചില സാങ്കേതിക പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഖത്തർ എയർവേയ്‌സിന്‍റെ ദോഹ-ഹോങ്കോങ് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടതെന്ന് വിമാന കമ്പനി അറിയിച്ചു. മാത്രമല്ല വിമാനം കൃത്യമായ പരിശോധനത്ത് ശേഷം യാത്ര പുനരാരംഭിക്കുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വിമാനത്താവളത്തിൽ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷം പിൻവലിച്ചതായും വിമാനത്താവള വക്താവ് അറിയിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com