
ഗീത
ചെന്നൈ: തമിഴ് ഇതിഹാസ താരം എം.ആർ. രാധയുടെ ഭാര്യയും നടി രാധിക ശരത് കുമാറിന്‍റെ അമ്മയുമായ ഗീത (86) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു മരണം. രാധിക തന്നെയാണ് അമ്മയുടെ മരണ വാർത്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
ചെന്നൈയിലെ വസന്തിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. മൃതദേഹം പോയസ് ഗാർഡനിൽ പൊതു ദർശനത്തിനു വച്ചു. തിങ്കളാഴ്ച വൈകിട്ട് ചെന്നൈ ബസന്ത് നഗറിലെ ശ്മശാനത്തിൽ സംസ്കാരം.