ഐഎൻഎസ് വിക്രാന്തിലേക്ക് പറന്നിറങ്ങി റഫൈൽ വിമാനം: പരീക്ഷണപ്പറക്കൽ വിജയകരം

ഗോവയിൽ നടന്ന ആദ്യ പരീക്ഷണ പറക്കലിലാണ് നാവികസേന നിർണായകമായ നേട്ടം കൈവരിച്ചത്
Rafale Marine aircraft successfully landed on ins vikranth

ഐഎൻഎസ് വിക്രാന്തിലേക്ക് പറന്നിറങ്ങി റഫൈൽ വിമാനം: പരീക്ഷണപ്പറക്കൽ വിജയകരം

Updated on: 

പനാജി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ വിജയകരമായി പറന്നിറങ്ങി റഫൈൽ മറൈൻ വിമാനം. ഗോവയിൽ നടന്ന ആദ്യ പരീക്ഷണ പറക്കലിലാണ് നാവികസേന നിർണായകമായ നേട്ടം കൈവരിച്ചത്. വ്യാഴാഴ്ച പുറത്തുവിട്ട പരീക്ഷണപറക്കലിന്‍റെ വിവരം നേവി തന്നെയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.

നാവികസേനയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തുന്നതിന് മുന്നോടിയായി ഐഎൻഎസ് വിക്രാന്തിലെ പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായിരുന്നു ഈ പരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുക. ഐ.എൻ.എസ് വിക്രാന്തിൽ റഫാൽ മറൈൻ ലാൻഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു

നാവികസേനയ്ക്കായി 26 റഫാൽ മറൈൻ വിമാനങ്ങൾ വാങ്ങുന്നതിനായി ഇന്ത്യ ഫ്രാൻസുമായി 63,000 കോടിയുടെ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇതിൽ 22 സിംഗിൾ സീറ്റർ പോർവിമാനങ്ങളും 4 ട്വിൻ സീറ്റർ പരിശീലന വിമാനങ്ങളുമാണ് ഉൾപ്പെടുന്നത്. 2025 ഏപ്രിൽ 28നാണ് കരാർ ഒപ്പിട്ടത്, 2030-ഓടെ വിമാനങ്ങളുടെ വിതരണം പൂർത്തിയാകും. ഇതിനായി ഇന്ത്യയിലെയും ഫ്രാൻസിലെയും നാവികസേനാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിവരികയാണ്. റഫാൽ മറൈൻ വിമാനങ്ങൾ കടലിലും കരയിലുമുള്ള ആക്രമണങ്ങൾക്കും വ്യോമ പ്രതിരോധത്തിനും നാവികസേനയ്ക്ക് വലിയ കരുത്ത് പകരും.