സംവരണ പരിധി ഉയർത്താൻ മോദിയെ വെല്ലുവിളിച്ച് രാഹുൽ
Rahul GandhiFile

സംവരണ പരിധി ഉയർത്താൻ മോദിയെ വെല്ലുവിളിച്ച് രാഹുൽ

മോദിക്കു മൂന്നാമൂഴം ലഭിച്ചാൽ സംവരണം റദ്ദാക്കുമെന്നും രാഹുൽ
Published on

ഹൈദരാബാദ്: കോൺഗ്രസിന് അധികാരം കിട്ടിയാൽ സംവരണ പരിധി 50 ശതമാനം എന്നത് ഉയർത്തുമെന്നു രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി സംവരണത്തിന് എതിരാണെന്നും രാഹുൽ പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ സംവരണ പരിധി ഉയർത്താൻ മോദിയെ വെല്ലുവിളിക്കുകയാണെന്നും രാഹുൽ.

തെലങ്കാനയിൽ ആദിലാബാദ് മണ്ഡലത്തിലെ നിർമലിൽ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ. മോദിക്കു മൂന്നാമൂഴം ലഭിച്ചാൽ സംവരണം റദ്ദാക്കുമെന്നും രാഹുൽ ആവർത്തിച്ചു.

പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമാണ് തെരഞ്ഞെടുപ്പ്. ഭരണഘടനയെ സംരക്ഷിക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നത്. ഭരണഘടനയും ജനങ്ങളുടെ അവകാശങ്ങളും ഇല്ലാതാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നും കോൺഗ്രസ് നേതാവ്.

logo
Metro Vaartha
www.metrovaartha.com