'എറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് അസമിലേത്'; രാഹുൽ ഗാന്ധി

യാത്ര കടന്ന് പോകുന്ന ശിവ സഗറിൽ നാടകീയ പ്രതിഷേധവുമായി അസം യൂത്ത് കോൺഗ്രസിന്‍റെ മുൻ അധ്യക്ഷ അങ്കിത ദത്ത രംഗത്ത് വന്നു
rahul gandhi
rahul gandhi
Updated on

ഡിസ്പൂർ: അഞ്ചാം ദിനത്തിലേക്ക് കടന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അസമിലെ പര്യടനം ആരംഭിച്ചു. 8 ദിവസം നീണ്ട യാത്ര അസമിൽ 17 ജില്ലകളിലായി 833 കിലോമീറ്റർ യാത്ര സഞ്ചരിക്കും. ജനങ്ങളെ ഒന്നിപ്പിക്കുന്നതിനോടൊപ്പം, നീതി ഉറപ്പാക്കാൻ കൂടി ലക്ഷ്യം വെച്ചാണ് യാത്രയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

എറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് അസമിലേതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് അസം ഭരിക്കുന്നത് എന്നും രാഹുൽ പറഞ്ഞു.

അതേസമയം, യാത്ര കടന്ന് പോകുന്ന ശിവ സഗറിൽ നാടകീയ പ്രതിഷേധവുമായി അസം യൂത്ത് കോൺഗ്രസിന്‍റെ മുൻ അധ്യക്ഷ അങ്കിത ദത്ത രംഗത്ത് വന്നു. നീതി തേടിയതിനാണ് തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്ന് അങ്കിത ആരോപിച്ചു. അങ്കിതയുടെ പ്രതിഷേധത്തിന് പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഭാരത് ന്യായ യാത്രയിൽ ജനപങ്കാളിത്തം കുറയ്ക്കാൻ അസം സർക്കാർ ശ്രമിക്കുന്നതായും കോൺഗ്രസിന് ആക്ഷേപമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com