''കുറ്റവാളികളുടെ രക്ഷാധികാരി ആരെന്ന് രാജ്യത്തിനു മനസിലായി''; ബിൽക്കിസ് ബാനു കേസിൽ രാഹുൽ

സുപ്രീംകോടതി വിധിയോടെ കുറ്റവാളികളുടെ രക്ഷകർ ആരാണെന്ന് മനസിലായെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം
Rahul Gandhi
Rahul Gandhifile
Updated on

ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ പ്രതികളെ ജയിലിൽ നിന്നും വിട്ടയച്ച നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീംകോടതി വിധിയോടെ കുറ്റവാളികളുടെ രക്ഷകർ ആരാണെന്ന് മനസിലായെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് രാഹുലിന്‍റെ വിമർശനം.

''തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ‘നീതിയെ കൊല്ലുന്ന’ പ്രവണത ജനാധിപത്യ സംവിധാനത്തിന് അപകടകരമാണ്. കുറ്റവാളികളുടെ രക്ഷാധികാരി ആരെന്ന് സുപ്രീം കോടതി വിധിയോടെ വീണ്ടും രാജ്യത്തിന് മനസിലായി. ബിൽക്കിസ് ബാനോയുടെ അശ്രാന്തമായ പോരാട്ടം അഹങ്കാരികളായ ബിജെപി സർക്കാരിനെതിരായ നീതിയുടെ വിജയത്തിന്റെ പ്രതീകമാണ്'' രാഹുൽ ട്വീറ്റ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com