ആംഗൻവാടി ജീവനക്കാരുടെ പ്രതിഫലം വർധിപ്പിക്കണം: രാഹുൽ ഗാന്ധി

ആംഗൻവാടി വർക്കർമാരെയും ഹെൽപ്പർമാരെയും മൂന്നു വർഷം മുൻപു തന്നെ തൊഴിലാളികളായി സുപ്രീം കോടതി അംഗീകരിച്ചിട്ടുള്ളതാണെന്നും കോൺഗ്രസ് നേതാവ്
Rahul Gandhi
രാഹുൽ ഗാന്ധി
Updated on

ന്യൂഡൽഹി: ആംഗൻവാടി ജീവനക്കാരുടെ ഓണറേറിയം വർധിപ്പിക്കണമെന്ന് സർക്കാരിനോടു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അവരുടെ തൊഴിൽ സാഹചര്യങ്ങളും സാമൂഹിക സുരക്ഷയും വർധിപ്പിക്കാൻ മാർഗരേഖ തയാറാക്കണമെന്നും രാഹുൽ.

ആംഗൻവാടി വർക്കർമാരെയും ഹെൽപ്പർമാരെയും മൂന്നു വർഷം മുൻപു തന്നെ തൊഴിലാളികളായി സുപ്രീം കോടതി അംഗീകരിച്ചിട്ടുള്ളതാണ്. അവർക്ക് ഗ്രാറ്റ്വിറ്റിക്കും അവകാശമുണ്ട്. എന്നാൽ, ഇതു നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി അനുപമ ദേവിക്കു നൽകിയ കത്തിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ഓൾ ഇന്ത്യ ആംഗൻവാടി വർക്കേഴ്സ് കമ്മിറ്റിയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് രാഹുലിന്‍റെ കത്ത്. കൊവിഡ് കാലത്ത് മുൻനിരപ്പോരാളികളായി പ്രവർത്തിച്ചത് ആംഗൻവാടി ജീവനക്കാരായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com