ഭാരത് ജോഡോ യാത്ര 2.0: 'ഭാരത് ന്യായ് യാത്ര' ജനുവരി 14 മുതൽ

യാത്ര മണിപ്പൂരില്‍ നിന്നും ആരംഭിച്ച് മുംബൈയില്‍ സമാപിക്കും
Bharat Jodo Yatra
Bharat Jodo Yatrafile
Updated on

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര'യുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് കോൺഗ്രസ്. 'ഭാരത് ന്യായ് യാത്ര' എന്നു പേരിട്ട യാത്ര ജനുവരി 14 നാണ് ആരംഭിക്കുക. മണിപ്പൂരില്‍ നിന്നും ആരംഭിച്ച് മാര്‍ച്ച് 20 ന് മുംബൈയില്‍ സമാപിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

ജനുവരി 14 ന് ഇംഫാലില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഉദ്ഘാടനം ചെയ്യും. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ യാത്ര കടന്നു പോകും. 6200 കിലോമീറ്റര്‍ ദൂരമാണ് യാത്ര കടന്നുപോകുക. മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം, മേഘാലയ, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ് ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാകും ഭാരത് ന്യായ് യാത്ര കടന്നുപോകും.

ഇത്തവണ യാത്ര ബസിലാകും. ചിലയിടത്ത് പദയാത്രയും നടത്തും. യാത്രയില്‍ യുവാക്കള്‍, സ്ത്രീകള്‍, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ തുടങ്ങിയവരുമായി സംവദിക്കുമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com