

രാഹുൽ ഗാന്ധി
ന‍്യൂഡൽഹി: ലോക്സഭയിൽ നടന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ ചർച്ചയിൽ ആർഎസ്എസിനെതിരേ വിമർശനവുമായി രാഹുൽ ഗാന്ധി. ആർഎസ്എസ് അരാജകത്വമാണ് പിന്തുടരുന്നതെന്നും സമത്വത്തെ അവർ പിന്തുണയ്ക്കുന്നില്ലെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
മഹാത്മാ ഗാന്ധിയുടെ സമത്വം എന്ന ആശയത്തെ ഇല്ലാതാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നു പറഞ്ഞ രാഹുൽ ഗാന്ധി ആർഎസ്എസിനെതിരേ നിൽക്കുന്നവരെ കേന്ദ്രം ആക്രമിക്കുകയാണെന്നും ആരോപിച്ചു.