
file image
ന്യൂഡൽഹി: തെരുവുനായകളെ പിടികൂടി കൂട്ടിലടക്കണമെന്ന സുപ്രീകോടതി ഉത്തരവിനെതിരേ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ദശാബ്ദങ്ങളായി നാം പിന്തുടർന്നു പോരുന്ന മാനുഷികവും ശാസ്ത്രീയവുമായ നയങ്ങൾക്കെതിരാണ് ഈ നീക്കമെന്നാണ് രാഹുലിന്‍റെ വിമർശനം. സമൂഹമാധ്യമത്തിലൂടെയായിരുന്നു രാഹുലിന്‍റെ പരാമർശം.
"മിണ്ടാപ്രാണികൾ തുടച്ചു നീക്കേണ്ട ഒരു പ്രശ്നമല്ല. ഷെല്‍ട്ടറുകള്‍, വന്ധ്യംകരണം, കുത്തിവെയ്പ്പ്, കമ്മ്യൂണിറ്റി കെയര്‍ എന്നിവ ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണം.
തെരുവുനായകളെ പിടികൂടി കൂട്ടിലടക്കുന്നത് ക്രൂരവും അനുകമ്പയില്ലാത്തതുമായ പ്രവർത്തിയാണ്. ദശാബ്ദങ്ങളായി നാം പിന്തുടർന്നു പോരുന്ന മാനുഷികവും ശാസ്ത്രീയവുമായ നയങ്ങൾക്കെതിരാണ് ഈ നീക്കം. പൊതുജന സുരക്ഷയ്‌ക്കൊപ്പം മൃഗസ്‌നേഹവും ഒരുമിച്ച് പോകുന്നുവെന്ന് ഉറപ്പാക്കണം.'' രാഹുല്‍ കുറിച്ചു.