പ്രിയങ്ക രാഹുലിനു രാഖി കെട്ടിയില്ലേ? ബിജെപി ആരോപണം നിഷേധിച്ച് കോൺഗ്രസ് | Video

രാഷ്‌ട്രീയത്തിൽ താൻ ഒതുക്കപ്പെട്ടതിന് പ്രിയങ്ക രാഹുലിനെതിരേ ഗൂഢാലോചന നടത്തുകയാണെന്നും ബിജെപിയുടെ സമൂഹ മാധ്യമ വോളിൽ വന്ന വീഡിയോ ആരോപിക്കുന്നു
Rahul Gandhi and Priyanka Gandhi Vadra
Rahul Gandhi and Priyanka Gandhi VadraFile photo
Updated on

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി സഹോദരൻ രാഹുൽ ഗാന്ധിക്ക് രക്ഷാബന്ധൻ ദിനത്തിൽ രാഖി കെട്ടിയില്ലെന്ന ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ (X) ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആരോപണം. രാഹുൽ രാഖി കെട്ടിയ ചിത്രവുമായി കോൺഗ്രസിന്‍റെ മറുപടി.

ബിജെപിയുടെ എക്സ് അക്കൗണ്ടിൽ വന്ന വീഡിയോ ആര് തയാറാക്കിയതാണെന്നു വ്യക്തമല്ല. രാഹുലും പ്രിയങ്കയും തമ്മിൽ അത്ര രസത്തിലല്ലെന്ന ആരോപണവും വീഡിയോയിലുണ്ട്. രാഹുലിനെതിരായ കോടതി വിധിക്കു കാരണമായ മോദി പരാമർശം മാപ്പ് പറഞ്ഞാൽ തീരുമായിരുന്നു. മാപ്പ് പറയാതിരിക്കാൻ നിർബന്ധിച്ചത് പ്രിയങ്കയാണെന്നാണ് വീഡിയോയിൽ ആരോപിക്കുന്നത്.

താൻ രാഷ്‌ട്രീയത്തിൽ പാർശ്വത്കരിക്കപ്പെടുന്നത് രാഹുലിന്‍റെ സാന്നിധ്യം കാരണമെന്നും, രാഹുലിനെ മാറ്റി നിർത്തി മുന്നണിയിലേക്കു വരാൻ പ്രിയങ്ക നടത്തിയ ഗൂഢാലോചനയായിരുന്നു ഇതെന്നും മറ്റുമാണ് വീഡിയോയിൽ ആരോപിക്കുന്നത്.

എന്നാൽ, കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ ഇതെല്ലാം നിഷേധിച്ചു. രക്ഷാബന്ധൻ ദിവസം രാഹുൽ പങ്കെടുത്ത ചടങ്ങുകളിൽ അദ്ദേഹത്തിന്‍റെ കൈയിൽ രാഖിയുണ്ടായിരുന്നു എന്ന് ചിത്രവും വീഡിയോയും സഹിതം സുപ്രിയ വാദിക്കുകയും ചെയ്യുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com