
ന്യൂഡൽഹി: പത്തു ദിവസത്തെ അമെരിക്കൻ പര്യടനത്തിനിനൊരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മേയ് 31ന് യാത്ര തിരിക്കും. കർണാടകയിൽ കോൺഗ്രസ് കൈവരിച്ച വൻവിജയത്തിനു അമെരിക്കൻ യാത്ര.
അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലെ രാഷ്ട്രീയ പ്രമുഖരുമായും സംരംഭകരുമായും അദ്ദേഹം ചർച്ച നടത്തും. ജൂൺ 4 ന് അയ്യായിരം വിദേശ ഇന്ത്യക്കാരുടെ നേതൃത്വത്തിൽ ന്യൂയോർക്കിലെ മാഡിസൻ സ്ക്വയർ ഗാർഡനിൽ ബഹുജനറാലിയെ രാഹുൽ ഗാന്ധി നയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വാഷിങ്ടൻ, കാലിഫോർണിയ എന്നിവിടങ്ങളിൽ സ്റ്റാൻഫഡ് സർവകലാശാലയുടെ പാനൽ ചർച്ചയിലും പ്രഭാഷണത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.