ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തും: രാഹുല്‍ ഗാന്ധി

രാജ്യത്തിനു പുതിയ കാഴ്ച്ചപ്പാട് നല്‍കാന്‍ യാത്രയിലൂടെ സാധിച്ചു. യാത്രയിലുടനീളം സാധാരണക്കാരാണ് അണിനിരന്നത്
ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തും: രാഹുല്‍ ഗാന്ധി
Updated on

ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉറപ്പായും സ്വാധീനം ചെലുത്തുമെന്നു രാഹുല്‍ ഗാന്ധി. ആ സ്വാധീനം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഈ യാത്ര അവസാനിക്കുകയല്ല. ഇതൊരു തുടക്കവും ആദ്യ പടിയുമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യാത്രയുടെ സമാപനത്തോടനുബന്ധിച്ചു മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. നാളെ ശ്രീനഗറിലാണു സമാപനസമ്മേളനം. 

രാജ്യത്തിനു പുതിയ കാഴ്ച്ചപ്പാട് നല്‍കാന്‍ യാത്രയിലൂടെ സാധിച്ചു. യാത്രയിലുടനീളം സാധാരണക്കാരാണ് അണിനിരന്നത്. രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും തമ്മിലുള്ള അന്തരം മാറ്റാനാണു ശ്രമിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നതയുണ്ടെങ്കിലും ആര്‍എസ്എസ്-ബിജെപി സഖ്യത്തിനെതിരെ ഒരുമിച്ചു നില്‍ക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. 

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഏഴിനു കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്രയുടെ സമാപനസമ്മേളനം നാളെ നടക്കും. നാലായിരത്തിലധികം കിലോമീറ്റര്‍ പിന്നിട്ട്, പതിനാലു സംസ്ഥാനങ്ങളും, 75 ജില്ലകളും മറികടന്നാണു ഭാരത് ജോഡോ യാത്ര കശ്മീരില്‍ സമാപിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com