രാഷ്ട്രപതി പറഞ്ഞിട്ടും അനുസരിച്ചില്ല; രാഹുൽ ഗാന്ധിയുടെ വസ്ത്രധാരണത്തെച്ചൊല്ലി വിവാദം

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പരമ്പരാഗത ഷാൾ (പട്ക) ധരിക്കാൻ രാഹുൽ തയാറായില്ലെന്ന് ബിജെപി ആരോപിക്കുന്നു
rahul gandhi republic day attire controversy

രാഷ്ട്രപതി പറഞ്ഞിട്ടും അനുസരിച്ചില്ല; രാഹുൽ ഗാന്ധിയുടെ വസ്ത്രധാരണത്തെച്ചൊല്ലി വിവാദം

Updated on

ന്യൂഡൽ‌ഹി: രാഷ്ട്രപതി ഭവനിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ‌ രാഹുൽ ഗാന്ധിയുടെ വസ്ത്രധാരണത്തെച്ചൊല്ലി വിവാദം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പരമ്പരാഗത ഷാൾ (പട്ക) ധരിക്കാൻ രാഹുൽ തയാറായില്ലെന്ന് ബിജെപി ആരോപിക്കുന്നു. ഇത് നിന്ദ്യയും വിവേചനവുമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

പ്രസിഡന്‍റ് ദ്രൗപതി മുർമു 2 തവണ ഓർമിപ്പിച്ചിട്ടും എന്നാൽ രാഹുൽ പട്ക ധരിക്കാൻ തയാറായില്ല. പ്രധാനമന്ത്രി, യൂറോപ്യൻ യൂണിയൻ നേതാക്കൾ, വിദേശ പ്രതിനിധികൾ ഉൾപ്പെടെ ഡ്രസ്‌കോഡ് പാലിച്ചപ്പോഴാണ് രാഹുൽ ഗാന്ധിയുടെ വിട്ടുനിൽക്കലെന്ന് ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ എക്‌സിൽ കുറിച്ചു.

പട്ക ധരിക്കാത്ത രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മാളവ്യയുടെ വിമർശനം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും രാഹുലിനെതിരേ രൂക്ഷമായി പ്രതികരിച്ചു.വടക്കുകിഴക്കൻ പ്രദേശത്തോടുള്ള തുടർച്ചയായ വിവേചനം കാരണം സമീപവർഷങ്ങളിൽ കോൺഗ്രസിനുള്ളതെന്ന് അദ്ദേഹം പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com