മോദി സമ്മർദത്തിൽ; ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന് കാരണം എപ്സ്റ്റീൻ ഫയലെന്ന് രാഹുൽ ഗാന്ധി

എപ്സ്റ്റീൻ ഫയലുകളിൽ യുഎസ് ഇതുവരെ പുറത്തുവിട്ടതിനേക്കാൾ കൂടുതൽ വിവരങ്ങളുണ്ട്
Rahul Gandhi says Epstein case is reason for India-US trade deal
രാഹുൽ ഗാന്ധി
Updated on

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അന്തിമമാക്കാൻ എപ്സ്റ്റീൻ ഫയൽ കാരണമായെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഒത്തുതീർപ്പിനും ബാഹ്യസമ്മർദ്ദങ്ങൾക്കും വഴങ്ങിയാണ് ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ഒപ്പിട്ടതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മോദി തന്‍റെ പ്രതിച്ഛായ തകരുമെന്ന ഭയത്തിലാണ്. വിവാദമായ എപ്സ്റ്റീൻ ഫയലുകളിൽ യുഎസ് ഇതുവരെ പുറത്തുവിട്ടതിനേക്കാൾ കൂടുതൽ വിവരങ്ങളുണ്ട്. ഇത് മോദിയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. അമെരിക്കയിൽ അദാനിക്കെതിരേയുള്ള കേസ് വാസ്തവത്തിൽ മോദിക്കെതിരേ തന്നെയുള്ള കേസാണ്.

ചൈനീസ് അതിർത്തി പ്രശ്നവും മുൻ സൈനിക മേധാവി നരവാനെയുടെ പുസ്തകത്തിലെ പരാമർശങ്ങളും ഉന്നയിക്കാൻ ശ്രമിച്ച തന്നെ പാർലമെന്‍റിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

അതേസമയം എപ്സ്റ്റീൻ ഫയലുകളുമായി ഉയർന്ന ആരോപണങ്ങൾ‌ അടിസ്ഥാനരഹിതമാണെന്ന് നേരത്തെ വിദേശകാര്യമന്താലയം വ്യക്തമാക്കിയിരുന്നു. 2017ലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇസ്രയേൽ സന്ദർശനത്തെ കുറിച്ചുള്ള പരാമർശങ്ങൾ മാത്രമാണ് ഫയലുകളിലുള്ളതെന്നും മറ്റ് പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്നും സർക്കാർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com