രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര 2.0; ഡിസംബറിനും ഫെബ്രുവരിക്കും ഇടയിൽ നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം 2022 സെപ്റ്റംബറിൽ ആരംഭിച്ച് 2023 ജനുവരിയിലാണ് സമാപിച്ചത്
Bharat Jodo Yatra
Bharat Jodo Yatrafile
Updated on

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ഈ വർഷം ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയിലായി സംഘടിപ്പിക്കാൻ കോൺഗ്രസ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഭാരത് ജോഡോ യാത്ര 2.0 ‘ഹൈബ്രിഡ്’ രീതിയിലായിരിക്കുമെന്നാണ് വിവരം.പങ്കെടുക്കുന്നവർ കാൽനടയായും വാഹനങ്ങളിലും യാത്ര നടത്തും.

ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം 2022 സെപ്റ്റംബറിൽ ആരംഭിച്ച് 2023 ജനുവരിയിലാണ് സമാപിച്ചത്. 126 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെ യാത്ര കടന്നു പോയി.

ആദ്യ യാത്ര തെക്കുനിന്ന് വടക്കോട്ടായതിനാൽ, കിഴക്കുനിന്നു പടിഞ്ഞാറോട്ട് മറ്റൊരു ഭാരത് ജോഡോ യാത്ര നടത്തണമെന്ന് പ്രവർത്തക സമിതി രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com