മോദിക്കെതിരായ ആരോപണങ്ങൾക്ക് തെളിവ് നല്‍കിയില്ല; രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭയുടെ രേഖകളിൽ നിന്ന് നീക്കം ചെയ്തു

മോദിക്കെതിരായ ആരോപണങ്ങൾക്ക് തെളിവ് നല്‍കിയില്ല; രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭയുടെ രേഖകളിൽ നിന്ന് നീക്കം ചെയ്തു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഹുൽ ഗാന്ധിയുടെ പ്രസംഗം രേഖകളിൽ നിന്നും നീക്കം ചെയ്തു.  ആരോപണങ്ങൾക്ക് തെളിവ് ഹാജരാക്കാൻ ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ ഗാന്ധി തെളിവുകളൊന്നും ഹാജരാക്കാത്തതിനെ തുടർന്ന് സ്പീക്കർ നൽകിയതായി ലോക് സഭ വൃത്തങ്ങൾ സ്ഥിരീകരിച്ചു. 

അദാനി വിവാദത്തില്‍ ഇന്നും  പാര്‍ലമെന്‍റിൽ ഉയർന്നു. പ്രധാനമന്ത്രിയേയും അദാനിയേയും ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് ബിജെപി നടപടി ആവശ്യപ്പെട്ടു.  രാജ്യസഭയില്‍ അദാനിയുടെ പേര് പറയാതെ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാക്കൾ ആരോപണം ആവര്‍ത്തിച്ചു.

രാജ്യസഭ ചെയര്‍മാനും ഭരണപക്ഷവും കോണ്‍ഗ്രസിനോട് തെളിവ് ചോദിച്ചു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിയുടെ ഒരു സുഹൃത്ത് എന്ന് അഭിസംബോധനചെയ്താണ് അദാനിക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാൽ നിലപാടു കടുപ്പിച്ച് മുന്നോട്ടു പോവാനാണ് ഭരണപക്ഷത്തിന്‍റെ തീരുമാനം. 

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com