പാർലമെന്‍റിൽ 150 എംപിമാർ പുറത്തായതിൽ ചർച്ചയില്ല, മിമിക്രിയാണ് പ്രശ്നം; മാധ്യമങ്ങൾക്കെതിരെ രാഹുൽ

രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധിfile
Updated on

ന്യൂഡൽഹി: മിമിക്രി വിവാദത്തിൽ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്‍റിൽ എംപിമാരെ കൂട്ടത്തോടെ പുറത്താക്കിയത് മാധ്യമങ്ങൾക്ക് ചർച്ച ചെയ്യാനില്ല. അനാവശ്യമായ വിവാദങ്ങളിൽ ചർച്ച നടത്തുന്നതിലാണ് മാധ്യമശ്രദ്ധയെന്ന് അദ്ദേഹം ആരോപിച്ചു. പാർലമെന്‍റ് വളപ്പിൽ ഉപരാഷ്ട്രപടി ജഗ്ദീപ് ധർകറിനെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി മിമിക്രി നടത്തിയതുമായി ബന്ധപ്പെട്ട മാധ്യമ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

150 എംപിമാരെയാണ് സഭയിൽ നിന്നു പുറത്താക്കിയത്. എന്നാൽ അതിനെക്കുറിച്ച് ഒരു മാധ്യമങ്ങളിലും ചർച്ചയില്ല. അദാനിയെക്കുറിച്ചില്ല, റഫേലിനെക്കുറിച്ചില്ല, തൊഴിലില്ലാഴ്മ വിഷയമാകുന്നില്ല. ഞങ്ങളുടെ എംഫിമാർ നിരാശരായി പുറത്തുതുടരുകയാണ്. പക്ഷേ നിങ്ങളുടെ ശ്രദ്ധ മിമിക്രിയിലാണെന്നും രാഹുൽ പറഞ്ഞു.

പാർലമെന്‍റ് സുരക്ഷാ വീഴ്ചയും കൂട്ടസസ്പെൻഷനും ചോദ്യം ചെയ്ത് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെ തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ അനുകരിച്ച് മിമിക്രി കാണിച്ചതാണ് വിവാദത്തിന് തുടക്കമായത്. ഇത് രാഹുൽ ഗാന്ധി ഫോണിൽ ചിത്രീകരിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com