അമേഠിയിലേക്ക് രാഹുലിന്‍റെ ഫ്ലക്സുകളും ബോർഡുകളും ; സസ്പെൻസ് അവസാനിപ്പിക്കാതെ കോൺഗ്രസ്

ഗൗരിഗഞ്ചിലെ കോൺഗ്രസ് ഓഫിസിലേക്കാണ് ബോർഡുകൾ എത്തിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ  പ്രചാരണ ബോർഡുകൾ
രാഹുൽ ഗാന്ധിയുടെ പ്രചാരണ ബോർഡുകൾ

ന്യൂഡൽഹി: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോഴും അമേഠിയിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ കോൺഗ്രസ്. അതേ സമയം രാഹുൽ ഗാന്ധിയുടെ ഫ്ലക്സുകളും ബോർഡുകളും മണ്ഡലത്തിലെത്തിച്ചിട്ടുമുണ്ട്. ഗൗരിഗഞ്ചിലെ കോൺഗ്രസ് ഓഫിസിലേക്കാണ് ബോർഡുകൾ എത്തിച്ചിരിക്കുന്നത്. കോൺഗ്രസ് മാറ്റം കൊണ്ടു വരും, ഇന്ത്യ പോരാടും, ഇന്ത്യ ജയിക്കും എന്നിങ്ങനെയാണ് ബോർഡുകളിലുള്ളത്. റായ്ബറേലി മണ്ഡലത്തിലെ സ്ഥാനാർഥിയെയും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടില്ല.

അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ അവസാന മണിക്കൂറുകളിലേക്കു കടന്നിട്ടും കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ സസ്പെൻസ് തുടരുന്നത് അണികളെ ആശങ്കയിലാക്കുന്നുണ്ട്. സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ കോൺഗ്രസിന്‍റെ പരമ്പരാഗത സീറ്റായ റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് ഏറെക്കുറേ ഉറപ്പിച്ചിരുന്നു.

എന്നാൽ അവസാന നിമിഷം പ്രിയങ്ക മത്സരിക്കാനില്ലെന്ന തീരുമാനത്തിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുള്ളതായി അറിയിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com