Rahul Navin appointed as ED Director
രാഹുൽ നവീന്‍

രാഹുൽ നവീന്‍ ഇഡി ഡയറക്റ്റർ; നിയമനം രണ്ടു വർഷത്തേക്ക്

2019 മുതൽ സ്പെഷ്യൽ ഡയറക്റ്ററായിരുന്നു
Published on

ന്യൂഡൽഹി: എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഡയറക്റ്ററായി രാഹുൽ നവീന്‍റെ നിയമനത്തിന് കേന്ദ്ര മന്ത്രിസഭയുടെ നിയമനകാര്യ സമിതി അംഗീകാരം നൽകി. രണ്ടു വർഷത്തേക്കാണു നിയമനം. 11 മാസമായി ഇഡി ആക്റ്റിങ് ഡയറക്റ്ററായി പ്രവർത്തിച്ചുവരികയാണ് അമ്പത്തേഴുകാരൻ നവീൻ.

കഴിഞ്ഞ വർഷം സെപ്റ്റംബർ 15ന് സഞ്ജയ് കുമാർ മിശ്ര വിരമിച്ചതോടെയാണ് രാഹുൽ നവീൻ ആക്റ്റിങ് ഡയറക്റ്ററായത്. 2019 മുതൽ സ്പെഷ്യൽ ഡയറക്റ്ററായിരുന്നു. 1993 ഐആർഎസ് ഉദ്യോഗസ്ഥനാണ്. ഐടി കേഡറിലുള്ള അദ്ദേഹം ഇന്‍റർനാഷണൽ ടാക്സേഷനിൽ വിദഗ്ധനാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ തുടങ്ങിയവർക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുകളുടെ മേൽനോട്ടം രാഹുൽ നവീനായിരുന്നു.

logo
Metro Vaartha
www.metrovaartha.com