'സത്യമാണ് എന്‍റെ ദൈവം'-മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് രാഹുൽ ; പിന്തുണച്ച് നേതാക്കൾ

തന്‍റെ സഹോദരന് ഭയമില്ലെന്നും രാഹുലിന് കോടിക്കണക്കിന് ജനങ്ങളുടെ സ്നേഹവും പിന്തുണയുമുണ്ട്
'സത്യമാണ് എന്‍റെ ദൈവം'-മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് രാഹുൽ ;  പിന്തുണച്ച് നേതാക്കൾ

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ 2 വർഷം തടവും പിഴയും വിധിച്ചതിനു പിന്നാലെ മഹാത്മ ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം എത്തി. ‌‌

''എന്‍റെ ധർമം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. സത്യമാണ് എന്‍റെ ദൈവം. അതിലേക്കുള്ള മാർഗമാണ് അഹിംസ''

തന്‍റെ സഹോദരന് ഭയമില്ലെന്നും രാഹുലിന് കോടിക്കണക്കിന് ജനങ്ങളുടെ സ്നേഹവും പിന്തുണയുമുണ്ടെന്നും സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കഗാന്ധി ട്വീറ്റ് ചെയ്തു.

‘‘അധികാരത്തിന്‍റെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് രാഹുലിന്‍റെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നു. എന്‍റെ സഹോദരന്‍ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. ഒരിക്കലും ഭയപ്പെടുകയുമില്ല. സത്യം പറഞ്ഞു ജീവിച്ചു, സത്യം പറഞ്ഞു ജീവിച്ചു, സത്യം പറഞ്ഞുകൊണ്ടേയിരിക്കും. രാജ്യത്തെ ജനങ്ങളുടെ ശബ്ദം ഉയർത്തുന്നത് തുടരും. സത്യത്തിന്‍റെ ശക്തിയും കോടിക്കണക്കിന് ജനങ്ങളുടെ സ്നേഹവും അവനൊപ്പമുണ്ട്’’

രാഹുലിന് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും രംഗത്തെത്തി.ബിജെപിക്കാരല്ലാത്ത നേതാക്കൾക്കും പാർട്ടികൾക്കുമെതിരെ കേസുകൊടുത്ത് ഇല്ലാതാക്കാനുള്ള ശ്രമാണിത്, ഞങ്ങൾ കോടതിയെ ബഹുമാനിക്കുന്നു, എന്നാൽ ഈ വിധിയോട് ഞങ്ങൾക്ക് യോജിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.

‘‘ബിജെപിക്കാരല്ലാത്ത നേതാക്കൾക്കും പാർട്ടികൾക്കുമെതിരെ കേസുകൊടുത്ത് ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. കോൺഗ്രസുമായി ഞങ്ങൾക്ക് അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ ഇത്തരത്തിൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയെ കുടുക്കുന്നത് ശരിയല്ല. ചോദ്യംചെയ്യുക എന്നത് പൊതുസമൂഹത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും ജോലിയാണ്. ഞങ്ങൾ കോടതിയെ ബഹുമാനിക്കുന്നു, പക്ഷേ കോടതി വിധിയോട് വിയോജിക്കുന്നു’’

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com