രാജ്യത്തെ അപമാനിച്ചെന്ന ആരോപണം; നാളെ സഭയിൽ മറുപടി നൽകാൻ അനുവദിക്കണമെന്ന് രാഹുൽ

4 മന്ത്രിമാരാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. അവർക്ക് മറുപടി നൽകേണ്ടത് എന്‍റെ ഉത്തരവാദിത്വമാണ്
രാജ്യത്തെ അപമാനിച്ചെന്ന ആരോപണം; നാളെ സഭയിൽ മറുപടി നൽകാൻ അനുവദിക്കണമെന്ന് രാഹുൽ
Updated on

ന്യൂഡൽഹി: ഇന്ത‍്യയെ അപമാനിച്ചെന്ന ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.ഈ ആരോപണം അദാനി വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ്. അദാനി വിഷയത്തിൽ താൻ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

4 മന്ത്രിമാരാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. അവർക്ക് മറുപടി നൽകേണ്ടത് എന്‍റെ ഉത്തരവാദിത്വമാണെന്നും അതിനായി നാളെ സഭയിൽ വിശദീകരിക്കാൻ തനിക്ക് അവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ പറഞ്ഞു. വിദേശത്തു വച്ച് ഇന്ത്യയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ രാജ്യത്തെ അപമാനിക്കുന്നതാണെന്നാണ് രാഹുലിനെതിരെ ഉയർന്ന ആരോപണം.

അതേസമയം, രാജ്യത്തിത്തെ അപമാനിച്ച രാഹുൽഗാന്ധി മാപ്പു പറയണമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു. കൂടാതെ, രാഹുലിന്‍റെ പരാമർശങ്ങള്‍ ഉയർത്തി ബിജെപിയും അദാനി വിഷയം ഉയര്‍ത്തി പ്രതിപക്ഷവും ലോക്സഭയിലും രാജ്യസഭയിലും ബഹളമുണ്ടാക്കി. തുടര്‍ന്ന് ഇരു സഭകളും രണ്ട് മണി വരെ നിര്‍ത്തിവെച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com