ഇൻഡോറിലെ മലിന ജല ദുരന്തം; മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി

കൗൺസിലർമാരെ നേരിട്ട് കാണാൻ മധ്യപ്രദേശ് സർക്കാർ രാഹുലിന് അനുമതി നൽകില്ല
rahul visit indor

ഇൻഡോറിലെ മലിന ജല ദുരന്തം; മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി

Updated on

ഇൻഡോർ: മലിന ജല ദുരന്തം ഉണ്ടായ ഇൻഡോർ സന്ദർശിച്ച് പ്രതിപക്ഷനേതാവ് രാഹുൽ‌ ഗാന്ധി. മരിച്ചവരുടെ കുടുംബാംഗങ്ങളെ രാഹുൽ സന്ദർശിച്ചു. കൗൺസിലർമാരെ നേരിട്ട് കാണാൻ മധ്യപ്രദേശ് സർക്കാർ രാഹുലിന് അനുമതി നൽകിയിട്ടില്ല. ഇൻഡോറിലെ ഭഗിരത്പുരയിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്ന് 17 പേർക്കാണ് ജീവൻ നഷ്ടമായത്. മരണസംഖ്യ എത്രയാണന്ന് കൃത്യമായി സർക്കാർ രേഖപ്പെടുത്തിയിട്ടില്ല.

ഈ സാഹചര്യത്തിലാണ് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ഇൻഡോർ‌ സന്ദർശനം.

ഭഗീരപുരയിൽ എത്തിയ രാഹുൽ ഗാന്ധി മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.ദുരിതബാധിതരുടെ കുടുംബാംഗങ്ങളെ കണ്ടുവെന്ന് രാഹുൽ പറഞ്ഞു. വിഷം കലർന്ന വെള്ളം കുടിച്ചതിനാൽ മുഴുവൻ വീടുകളിലും രോഗികളാണ്. ഇൻഡോറിന് ശുദ്ധജലം നൽകാൻ കഴിയില്ലോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. അധികാരത്തിലിരിക്കുന്നവർക്ക് ഉത്തരവാദിത്തമുണ്ട്. ഇതിന് സർക്കാർ മറുപടി നൽകണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com