
ഇ.പി. ജയരാജൻ
file image
ന്യൂഡൽഹി: ലൈംഗികാരോപണ പരാതികൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയ സംഭവത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇ.പി. ജയരാജൻ. രാഹുൽ സഭയിലെത്തിയത് സഭയോടും ജനങ്ങളോടുമുളള അനാദരവാണെന്ന് ഇപി പറഞ്ഞു.
നിയമപരമായി എത്താൻ അധികാരമുണ്ടെങ്കിലും എന്നാല്‍ ധാര്‍മികയുടെ ഭാഗമായി വരാന്‍ രാഹുലിനെതിരെ കോണ്‍ഗ്രസ് നടപടി എടുത്തത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനല്ലെന്നും ജയരാജന്‍ വിമര്‍ശിച്ചു.
ചരമോചാരം എന്ന ആദരവിനെ പരിഹസിക്കുന്നതു കൂടിയാണ് രാഹുലിന്‍റെ ഈ കടന്നുവരവെന്ന് ജയരാജൻ കൂട്ടിച്ചേർത്തു.