കശ്മീർ ടൈംസിന്‍റെ ഓഫിസിൽ റെയ്ഡ്; എകെ 47 വെടിയുണ്ടകൾ പിടിച്ചെടുത്തു

എകെ 47 വെടിയുണ്ടകൾക്ക് പുറമേ പിസ്റ്റൾ റൗണ്ടുകൾ, 3 ഗ്രനേഡ് ലിവറുകൾ എന്നിവയും കണ്ടെടുത്തു
raid in kashmir times office uncovers ak 47 bullets during police investigation in srinagar

കശ്മീർ ടൈംസിന്‍റെ ഓഫിസിൽ റെയ്ഡ്; എകെ 47 വെടിയുണ്ടകൾ പിടിച്ചെടുത്തു

Updated on

ശ്രീനഗർ: ജമ്മുവിൽ കശ്മീർ ടൈംസിന്‍റെ ഓഫിസിൽ നടത്തിയ റെയിഡിൽ എകെ 47 വെടിയുണ്ടകൾ പിടിച്ചെടുത്തു. രാജ്യത്തിനെതിരായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് എസ്ഐ‍എ ആണ് റെയ്ഡ് നടത്തിയത്. എകെ 47 വെടിയുണ്ടകൾക്ക് പുറമേ പിസ്റ്റൾ റൗണ്ടുകൾ, 3 ഗ്രനേഡ് ലിവറുകൾ എന്നിവയും കണ്ടെടുത്തു.

വ്യാഴാഴ്ച രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. രാജ്യത്തിന്‍റെയും കേന്ദ്രഭരണ പ്രദേശത്തിന്‍റെയും പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്നും വിഭജനവാദത്തെ മഹത്വവത്ക്കരിക്കുന്നുവെന്നുമാരോപിച്ച് കശ്മീർ ടൈംസിന്‍റെ എഡിറ്റർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com