കന്നിവോട്ട് രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധിയുടെ മകനും മകളും|Video

പ്രിയങ്കയ്ക്കും ഭർത്താവ് റോബർട്ട് വാദ്രയ്ക്കുമൊപ്പമാണ് ഇരുവരും ഡൽഹിയിലെ പോളിങ്ങ് ബൂത്തിൽ എത്തിയത്.
റെയ്ഹാൻ  രാജീവ് വദ്രയും, മിരായ വദ്രയും
റെയ്ഹാൻ രാജീവ് വദ്രയും, മിരായ വദ്രയും

ന്യൂഡൽഹി: കന്നിവോട്ട് രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ രാജീവ് വദ്രയും മകൾ മിരായ വദ്രയും. പ്രിയങ്കയ്ക്കും ഭർത്താവ് റോബർട്ട് വാദ്രയ്ക്കുമൊപ്പമാണ് ഇരുവരും ഡൽഹിയിലെ പോളിങ്ങ് ബൂത്തിൽ എത്തിയത്. ഇരുവരും വോട്ടു രേഖപ്പെടുത്തുന്നതിനായി വരി നിൽക്കുന്ന വിഡിയോ പുറത്തു വന്നു.

ഭരണഘടനയെ സംരക്ഷിക്കുന്നതിനും രാജ്യത്ത് നല്ല മാറ്റങ്ങൾ ഉണ്ടാകുന്നതിനും തെരഞ്ഞെടുപ്പിന്‍റ ഭാഗമാകണമെന്ന് വോട്ടു രേഖപ്പെടുത്തിയതിനു ശേഷം റെയ്ഹാൻ പറഞ്ഞു. എല്ലാവരും വോട്ടു രേഖപ്പെടുത്താൻ ഉള്ള അവസരം ഉപയോഗപ്പെടുത്തണമെന്ന് മിരായ പറഞ്ഞു.

റെയ്ഹാന് 23 വയസ്സും മിരായയ്ക്ക് 21 വയസ്സുമാണ് പ്രായം. 2019 ൽ പഠനത്തിനായി ലണ്ടനിൽ ആയിരുന്നതിനാൽ റെയ്ഹാന് വോട്ടു രേഖപ്പെടുത്താൻ സാധിച്ചിരുന്നില്ല. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും വോട്ടു രേഖപ്പെടുത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com