ഗുജറാത്തിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു; തൊഴിലാളികൾക്ക് പരുക്ക്, കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നു

പരുക്കേറ്റ രണ്ട് തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി
railway bridge collapsed in gujarat
ഗുജറാത്തിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു; തൊഴിലാളികൾക്ക് പരുക്ക്, കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നു
Updated on

അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു വീണ് നിരവധി തൊഴിലാളികൾക്ക് പരുക്ക്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. പരുക്കേറ്റ രണ്ട് തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

മൂന്നു തൊഴിലാളികൾ കോൺക്രീറ്റ് കട്ടകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി നിർമാണം നടത്തുന്ന നാഷനൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി ക്രെയിനുകളും എക്‌സ്‌കവേറ്ററുകളും എത്തിച്ചിട്ടുണ്ട്. നിർമാണത്തിനായി ഉപയോഗിച്ചിരുന്ന ഗാർഡുകള്‌ തെന്നിമാറിയതാണ് പാലത്തിന്‍റെ തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com