ജനറൽ ക്വോട്ടയിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി റെയിൽവേ

ബെർത്ത് ലഭിക്കുമോ എന്നത് ഉറപ്പില്ലാതെ ചാർട്ട് വരുന്നതു വരെ കാത്തിരിക്കുന്നത് ഒഴിവാക്കാനാണ് പരിഷ്കാരമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Railways limits the number of waiting list tickets in the general quota

ജനറൽ ക്വോട്ടയിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം റെയിൽവേ പരിമിതപ്പെടുത്തി

Representative image
Updated on

ന്യൂഡൽഹി: ജനറൽ ക്വോട്ടയിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം റെയിൽവേ പരിമിതപ്പെടുത്തി. ഓരോ ക്ലാസിലും ജനറൽ ക്വോട്ടയിലുളള മൊത്തം ബെർത്തുകളുടെ എണ്ണത്തിന്‍റെ 25% ടിക്കറ്റുകളോ വെയ്റ്റിങ് ലിസ്റ്റിൽ അനുവദിക്കാവൂ എന്ന നിർദേശം നടപ്പാക്കിത്തുടങ്ങി.

ബെർത്ത് ലഭിക്കുമോ എന്നത് ഉറപ്പില്ലാതെ ചാർട്ട് വരുന്നതു വരെ കാത്തിരിക്കുന്നത് ഒഴിവാക്കാനാണ് പരിഷ്കാരമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി യാത്രക്കാർ റിസർവ്ഡ് കോച്ചുകളിൽ പ്രവേശിക്കുന്നതും പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്.

ഇതുവരെ വെയിറ്റിങ് ലിസ്റ്റ് സംവിധാനത്തിന് ഒരു നിശ്ചിത പരിധി ഉണ്ടായിരുന്നില്ല. സാധാരണയായി എസി കോച്ചുകളിൽ 300 വരെയും സ്ലീപ്പര്‍ കോച്ചുകളിൽ 400 വരെയും വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ നൽകിയിരുന്നു. ഇതാണ് ഇപ്പോൾ ഓരോ കോച്ചിലും 25% ആക്കിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com