150 ട്രെയിനുകൾ കൂടി ട്രാക്കിലിറക്കാൻ ഇന്ത്യൻ റെയിൽവേ

ഹ്രസ്വദൂര യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി 50 നമോ ഭാരത് ട്രെയിനുകളും 100 മെമു ട്രെയിനുകളുമാണ് നിർമിക്കുന്നത്
Indian Railways to roll out 150 more trains

50 നമോ ഭാരത് ട്രെയിനുകളും 100 മെമുവും ട്രാക്കിലിറക്കാൻ റെയിൽവേ

Representative image

Updated on

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയ്സ് ഹ്രസ്വദൂര യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി 150 ട്രെയിനുകൾ കൂടി നിർമിക്കുന്നു. അമ്പത് നമോ ഭാരത് ട്രെയിനുകളും നൂറ് മെമു ട്രെയിനുകളുമാണ് നിർമിക്കുന്നത്.

16-20 കോച്ചുകൾ ഉള്ള മെമുവാണ് നിർമിക്കുന്നത്. മുൻപ് വന്ദേ മെട്രൊ എന്നറിയപ്പെട്ടിരുന്ന നമോ ഭാരത് ട്രെയിനുകൾ പൂർണമായി എസിയായിരിക്കും. വന്ദേ ഭാരത് എക്സ്പ്രസ് പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ഇവയുടെ നിർമാണം. റിസർവേഷൻ ഇല്ലാത്തവർക്കും സ്ഥിരം യാത്രക്കാർക്കും മികച്ച സൗകര്യങ്ങളോടെ ഹ്രസ്വദൂര യാത്രകൾ നടത്താനുള്ള സൗകര്യമാണ് ഇതിൽ ലഭിക്കുന്നത്.

വന്ദേ ഭാരത് ട്രെയിനുകൾ 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുമ്പോൾ, 130 കിലോമീറ്ററാണ് നമോ ഭാരതിന്‍റെ പരമാവധി വേഗം. ഭാവിയിൽ മെമു സർവീസുകളുടെ സ്ഥാനത്ത് പൂർണമായി നമോ ഭാരത് ട്രെയിനുകൾ ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

മെട്രൊ ട്രെയ്നുകളിലേതിനു സമാനമായ സീറ്റിങ് സൗകര്യമാണ് നമോ ഭാരതിൽ ഉണ്ടാകുക. 12 കോച്ചുകളിലായി ഒരേ സമയം 1,150 പേർക്ക് ഇരുന്നും 2,058 നിന്നും യാത്ര ചെയ്യാം.

130 കിലോമീറ്റർ വേഗത്തിൽ ഓടും എന്നതു മാത്രമല്ല, വേഗം കൂട്ടാനും കുറയ്ക്കാനും എളുപ്പമാണ് എന്നതും നമോ ഭാരതിന്‍റെ പ്രത്യേകതയാണ്. ഓട്ടോമാറ്റിക് ഡോറുകളും കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള കവച് സംവിധാനവും ഇതിലുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com