ഇംഫാലിൽ കനത്ത മഴ: ആലിപ്പഴം വീണ് വൻ നാശനഷ്ടം

ഞായറാഴ്ച വൈകിട്ട് 3.30 നു തുടങ്ങിയ മഴ ഒരു മണിക്കൂറോളം പെയ്തതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
rain hailstorm hit parts of manipur
rain hailstorm hit parts of manipur
Updated on

ഇംഫാൽ: മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ കനത്ത മഴ. ഇതിനൊപ്പമെത്തിയ ആലിപ്പഴ വർഷം കനത്ത നാശനഷ്ടം സൃഷ്ടിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച വൈകിട്ട് 3.30 നു തുടങ്ങിയ മഴ ഒരു മണിക്കൂറോളം പെയ്തതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നെല്ലിക്കയുടെ വലുപ്പമുള്ള മഞ്ഞുകട്ടകൾ വീണതോടെ പാർക്ക് ചെയ്തിരുന്ന കാറുകൾക്കും മറ്റും കേടുപാടുകൾ ഉണ്ടായി. ഏതാനും മാസങ്ങളായി മഴ മാറി നിൽക്കുകയും അന്തരീക്ഷം ചൂട് പിടിക്കുകയും ചെയ്തതിനാലാണ് ആലിപ്പഴം കൊഴിഞ്ഞതെന്ന് വിദഗ്ധർ പറഞ്ഞു. ഏതാനും ദിവസങ്ങൾ കൂടി ഈ സ്ഥിതി തുടരുമെന്ന് കാലവസ്ഥ നിരീക്ഷകർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com