
ഡൽഹിയിൽ ശക്തമായ മഴ, വെള്ളക്കെട്ട്; ഗതാഗതം സ്തംഭിച്ചു
ന്യൂഡൽഹി: ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഡൽഹിയിൽ പെയ്ത മഴ നഗരത്തിലെ വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമായി. പ്രീത് വിഹാർ, രാജീവ് ചൗക്ക്, ഐടിഒ, ജാഫർപൂർ, ഇന്ത്യാ ഗേറ്റ്, അക്ഷർധാം, സഫ്ദർജംഗ്, ലോധി റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തതായി റിപ്പോർട്ടുണ്ട്.
ഐടിഒ, ലജ്പത് നഗർ, കൊണാട്ട് പ്ലേസ് എന്നിവിടങ്ങളിൽ വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ ഇഴഞ്ഞു നീങ്ങിയതായി റിപ്പോർട്ടുണ്ട്. വരും മണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴ പ്രവചിച്ചുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.