രാജധാനി എക്സ്പ്രസ് ട്രെയിൻ ആനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് ക‍യറി; 8 ആനകൾ ചരിഞ്ഞു, ട്രെയിൻ പാളം തെറ്റി

അപകടത്തിനു പിന്നാലെ ട്രെയിനിന്‍റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി
rajadhani express elephant collision assam

രാജധാനി എക്സ്പ്രസ് ട്രെയിൻ ആനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് ക‍യറി; 8 ആനകൾ ചരിഞ്ഞു, ട്രെയിൻ പാളം തെറ്റി

Updated on

ഗുവാഹത്തി: അസമിൽ‌ രാജധാനി എക്സ്പ്രസ് ട്രെയിൻ ആനകൂട്ടത്തിനിടയിലേക്ക് ഇടിച്ചു ക‍യറി 8 ആനകൾ ചരിഞ്ഞു. നാഗോൺ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു ദാരുണമായ സംഭവം. അപകടത്തിനു പിന്നാലെ ട്രെയിനിന്‍റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി.

അപകടത്തിൽ യാത്രക്കാർക്കാർക്കും പരുക്കില്ല. ട്രെയിൻ നമ്പർ 20507 ഡിഎൻ സായിരംഗ് - ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ആണ് ഇടിച്ചത്. ആനകൾ സഞ്ചരിക്കുന്ന പ്രത്യേക ഇടനാഴിയായി പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥലത്താണ് അപകടം നടന്നത്.

ആനകളെ കണ്ട ഉടൻ തന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചെങ്കിലും അപ്പോഴേയ്ക്കും ആനക്കൂട്ടങ്ങൾക്കിടയിലേക്ക് ഇടിച്ച് കയറിയിരുന്നു. അപകടത്തിനു പിന്നാലെ ട്രെയിൻ പാളം തെറ്റിയെങ്കിലും വൻ ദുരന്തമാണ് ഒഴിവായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com