'കടുത്ത സമ്മർദ്ദം, സസ്പെൻഷൻ ഭീഷണി'; രാജസ്ഥാനിലും ബിൽഒ ജീവനൊടുക്കി

അധ്യാപകനായ മുകേഷ് ജംഗിദ് (45) ആണ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്
rajasthan blo suicide

മുകേഷ് ജംഗിദ്

Updated on

ജയ്പുർ: കണ്ണൂരിലെ അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്കു പിന്നാലെ രാജസ്ഥാനിലും ബൂത്ത് ലെവൽ ഓഫിസറായി (ബിഎൽഒ) ജോലി ചെയ്യുന്ന യുവാവ് ആത്മഹത്യ ചെയ്തു. സർക്കാർ സ്കൂൾ അധ്യാപകനായ മുകേഷ് ജംഗിദ് (45) ആണ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ജോലി സമ്മർദം താങ്ങാനാവാതെയാണ് ആത്മഹത്യ എന്നാണ് കുടുംബം ആരോപിക്കുന്നത്.

ജയ്പുരിലെ നഹ്രി കാ ബാസിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് മുകേഷ് ജോലി ചെയ്തിരുന്നത്. എസ്ഐആർ ജോലികൾ കാരണം മുകേഷ് സമ്മർദ്ദം നേരിട്ടിരുന്നു. സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സസ്‌പെൻഷൻഷൻ ഭീഷണിയുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി സഹോദരൻ

അതിനിടെ മുകേഷിന്റെ മരണത്തിനു പിന്നാലെ സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. ജോലി സമ്മർദം ആരോപിച്ച് നിരവധി ബിഎൽഒമാർ രംഗത്തെത്തി. സംസ്ഥാന, ജില്ലാ, സബ്ഡിവിഷൻ തലങ്ങളിൽ എസ്‌ഐആർ റാങ്കിങ്ങിൽ ഒന്നാമതെത്താനുള്ള മത്സരം ബി‌എൽ‌ഒമാരുടെ മേൽ അമിത സമ്മർദ്ദം ചെലുത്തുന്നതായി രാജസ്ഥാൻ പ്രൈമറി, സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് വിപിൻ പ്രകാശ് ശർമ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com