'സോറി, ബജറ്റ് മാറിപ്പോയി': രാജസ്ഥാനില്‍ പഴയ ബജറ്റ് അബദ്ധത്തിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി 

പുതിയ ബജറ്റില്‍ പേജ് കൂട്ടിച്ചേര്‍ത്തപ്പോള്‍ മാറിപ്പോയതാണെന്നായിരുന്നു മുഖ്യമന്ത്രി അശോക് ഗെയ്ലോട്ടിന്‍റെ വിശദീകരണം. സംഭവത്തിൽ മുഖ്യമന്ത്രി ഖേദം അറിയിച്ചു
'സോറി, ബജറ്റ് മാറിപ്പോയി': രാജസ്ഥാനില്‍ പഴയ ബജറ്റ് അബദ്ധത്തിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി 

രാജസ്ഥാനില്‍ പഴയ ബജറ്റ് അബദ്ധത്തില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെയ്‌ലോട്ട്. ആദ്യത്തെ ഏഴു മിനിറ്റ് നേരം അവതരണം തുടര്‍ന്നപ്പോഴാണ്, കഴിഞ്ഞവര്‍ഷത്തെ ബജറ്റാണ് വായിക്കുന്നതെന്നു തിരിച്ചറിഞ്ഞത്. അപ്പോഴേക്കും രണ്ടു 'പഴയ' പ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് ചീഫ് വിപ്പ് ഇടപെട്ട് ബജറ്റ് അവതരണം നിര്‍ത്തി. ബജറ്റ് മാറിയെന്നു തിരിച്ചറിഞ്ഞതോടെ   പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തുകയും, അരമണിക്കൂർ നേരത്തേക്ക് സഭ നിർത്തിവയ്ക്കുകയും ചെയ്തു. 

राजस्थान के CM अशोक गहलोत ने बजट भाषण में पिछले साल का बजट पढ़ा ...विधानसभा में हंगामा हुआ pic.twitter.com/3jF72bH8Zv— Newsroom Post (@NewsroomPostCom) February 10, 2023

പലവട്ടം പരിശോധിച്ച ശേഷമാണ് സാധാരണ ബജറ്റ് അവതരിപ്പിക്കപ്പെടുന്നതെന്നും, ഇത്തരമൊരു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനം എങ്ങനെ സുരക്ഷിതമായിരിക്കുമെന്നും മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ ചോദിച്ചു. ബജറ്റ് ചോര്‍ന്നിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. ഈ ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ലെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തിനിടയിലും ബജറ്റ് അവതരണം പുനരാരംഭിച്ചു.  

പുതിയ ബജറ്റില്‍ പേജ് കൂട്ടിച്ചേര്‍ത്തപ്പോള്‍ മാറിപ്പോയതാണെന്നായിരുന്നു മുഖ്യമന്ത്രി അശോക് ഗെയ് ലോട്ടിന്‍റെ വിശദീകരണം. സംഭവത്തിൽ മുഖ്യമന്ത്രി ഖേദം അറിയിച്ചു. ഈ വര്‍ഷം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ഗെഹ് ലോട്ട് ഗവണ്‍മെന്റിന്‍റെ അവസാന ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. 

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com