Rajasthan Man Gives Triple Talaq to wife Over Phone To Marry Pakistani woman
പാക് യുവതിക്കുവേണ്ടി ഭാര്യയെ ഫോണിലൂടെ മൊഴിചൊല്ലി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽrepresentative image

പാക് യുവതിക്കുവേണ്ടി ഭാര്യയെ ഫോണിലൂടെ മൊഴിചൊല്ലി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

2011ൽ വിവാഹിതരായ ദമ്പതിമാർക്ക് ഒരു മകനും മകളുമുണ്ട്.
Published on

ജയ്പുർ: പാക് വനിതയെ വിവാഹം ചെയ്തശേഷം ഭാര്യയെ ഫോണിലൂടെ മൊഴിചൊല്ലിയ രാജസ്ഥാൻ സ്വദേശി കുവൈറ്റിൽ നിന്നു നാട്ടിലെത്തിയപ്പോൾ അറസ്റ്റിൽ. ഇയാൾക്കെതിരേ മുത്തലാഖ് നിയമപ്രകാരം കേസെടുത്തു. രാജസ്ഥാനിലെ ചുരു സ്വദേശി റഹ‌‌്മാനാണ് (35) ഭാര്യ ഫരീദ ബാനു (29)വിന്‍റെ പരാതിയിൽ അറസ്റ്റിലായത്. 2011ൽ വിവാഹിതരായ ദമ്പതിമാർക്ക് ഒരു മകനും മകളുമുണ്ട്.

ജോലിക്കായി കുവൈറ്റിലേക്കു പോയ റഹ്മാൻ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പാക് യുവതി മെഹ്‌വിഷിനെ സൗദി അറേബ്യയിൽ വച്ച് വിവാഹം ചെയ്തെന്നും തുടർന്ന് തന്നോടു ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്നുമാണു ഫരീദയുടെ പരാതി. തന്‍റെ മാതാപിതാക്കൾക്കൊപ്പം ഹനുമാൻഗഡിലെ ഭദ്രയിലാണു ഫരീദ താമസിക്കുന്നത്. ഏറെക്കാലമായി സ്ത്രീധനത്തിന്‍റെ പേരിൽ റഹ്മാൻ തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും ഫരീദയുടെ പരാതിയിൽ പറയുന്നു. തിങ്കളാഴ്ച കുവൈറ്റിൽ നിന്നു ജയ്പുർ വിമാനത്താവളത്തിലെത്തിയ റഹ്മാൻ ഹനുമാൻഗഡ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

logo
Metro Vaartha
www.metrovaartha.com