എക്‌സ്‌ഹോസ്റ്റ് ഫാനിന്‍റെ വിടവിൽ കുടുങ്ങി; കള്ളനെ രക്ഷിച്ച് പൊലീസ്| Viral video

യുവാവ് കുടുങ്ങിയതോടെ ഒപ്പമുണ്ടായിരുന്ന കള്ളൻ ഓടിരക്ഷപ്പെടുകയായിരുന്നു
Rajasthan thief stuck in kitchen exhaust fan shaft during robbery

ഫാനിന്‍റെ വിടവിൽ കുടുങ്ങി; കള്ളനെ രക്ഷിച്ച് പൊലീസ്

Updated on

കോട്ട: രാജസ്ഥാനിലെ കോട്ടയിൽ മോഷണത്തിനായി വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാനിന്‍റെ വിടവിൽ കുടുങ്ങി. ഒരു മണിക്കൂറോളം തൂങ്ങിക്കിടന്ന കള്ളനെ പൊലീസ് എത്തിയാണ് രക്ഷിച്ചത്.

ജനുവരി 3 നാണ് സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമ‍യം മോഷണത്തിന് കയറിയപ്പോഴാണ് യുവാവ് കുടുങ്ങിയത്. കുടുംബം വീട്ടിൽ തിരിച്ചെത്തുമ്പോഴാണ് യുവാവ് കുടുങ്ങിക്കിടക്കുന്ന നിലിയിൽ കണ്ടത്.

മോഷണ ലക്ഷ്യത്തോടെയാണ് പ്രതി വീടിനുള്ളിൽ കടക്കുകയായിരുന്നു. എന്നാൽ എക്സോസ്റ്റ് ഫാനിന്‍റെ ഇടുങ്ങിയ ദ്വാരത്തിലൂടെ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ഇയാൾ അവിടെ കുടുങ്ങിപ്പോകുകയായിരുന്നു. ബഹളം കേട്ടതോടെ പുറത്ത് കാവൽ നിന്ന സഹായി ഇയാളെ ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

നാട്ടുകാർ വിവരമറിഞ്ഞതോടെ സ്ഥലത്ത് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന നാടകീയമായ രംഗങ്ങൾക്കൊടുവിലാണ് പൊലീസെത്തി ഇയാളെ പുറത്തെടുത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com