രാജസ്ഥാന്‍ അജ്മീറിൽ സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റി; നിരവധി പേർക്ക് പരുക്ക്

ട്രെയിനിന്‍റെ 4 കോച്ചുകളും എൻജിനുമാണ് പാളം തെറ്റിയത്.
rajasthan train derailed on monday morning
rajasthan train derailed on monday morning
Updated on

ജയ്പുർ: രാജസ്ഥാനിൽ സബർമതി-ആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിൻ അജ്മീറിലെ മദാർ റെയിൽവേ സ്റ്റേഷനു സമീപം പാളം തെറ്റി. തിങ്കളാഴ്ച പുലർച്ചെ 1 മണിയോടെയാണ് സംഭവം. ട്രെയിനിന്‍റെ 4 കോച്ചുകളും എൻജിനുമാണ് പാളം തെറ്റിയത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി യാത്രക്കാർക്ക് പരുക്കേറ്റത്തായാണ് വിവരം. ഇവരെ ചികിത്സയ്ക്കായി അജ്മീറിലേക്ക് കൊണ്ടുപോയി.

അപകട സമയം ഉറങ്ങുകയായിരുന്നുവെന്നും പെട്ടെന്ന് വലിയ ശബ്ദം കേട്ടുവെന്നും യാത്രക്കാർ പറഞ്ഞു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), ഗവൺമെന്‍റ് റെയിൽവേ പോലീസ് (ജിആർപി), അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ (എഡിആർഎം) എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള രക്ഷാസംഘങ്ങൾ സ്ഥലത്തുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com