ക്ലോക്കിൽ 10 മണിയടിച്ചാൽ പുരുഷന്മാർ ഗ്രാമം വിടണം: സ്ത്രീകൾ മാത്രം ഹോളി ആഘോഷിക്കുന്ന ഇന്ത്യയിലെ ആ ഗ്രാമം ഇതാണ്

5 പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ ആചാരം ഇപ്പോഴും ഗ്രാമവാസികൾ കർശനമായി പാലിച്ചു പോരുന്നു
rajasthan village men not allowed to celebrate holi

സ്ത്രീകൾ മാത്രം ഹോളി ആഘോഷിക്കുന്ന ഇന്ത്യയിലെ ആ ഗ്രാമം ഇതാണ്

Updated on

രാജ്യമെങ്ങും ഹോളി ആഘോഷങ്ങൾക്കായി ഒരുങ്ങി കഴിഞ്ഞു. സത്രീകളും പുരുഷന്മാരും ഒന്നിച്ച് നിറങ്ങൾ വാരി പൂശി ഹോളി ആഘോഷിക്കുന്നു. വസന്തകാലത്തെ എതിരേൽക്കാനാണ് ഹിന്ദുക്കൾ ഹോളി ആഘോഷിക്കുന്നതെന്നാണ് വിശ്വസം. ഇത്തവണ മാർച്ച് 14 നാണ് ഹോളി. പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഹോളി വലിയ ആഘോഷമെങ്കിലും ഇപ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഹോളി കൊണ്ടാടുന്നുണ്ട്.

എന്നാൽ ഇതിനെല്ലാം വ്യത്യസ്തമായി ഇന്ത്യയിലെ ഒരു ഗ്രാമമുണ്ട്. ഹോളിയിൽ പങ്കെടുക്കാനോ ആഘോഷം കാണുവാനോ പുരുഷന്മാർക്ക് അവകാശമില്ലാത്ത ഒരു ഗ്രാമം. സ്ത്രീകൾ മാത്രം ഹോളി ആഘോഷിക്കുന്ന പാരമ്പര്യമാണ് ഇവിടെ നിലനിൽക്കുന്നുണ്ട്. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലാണ് ഈ അപൂർവമായ ഹോളി ആഘോഷം നടക്കുന്നത്. ഈ ഗ്രാമത്തിന്‍റെ പരമ്പര്യമനുസരിച്ച് രാവിലെ ക്ലോക്കിൽ 10 മണിയടിച്ചാൽ പുരുഷന്മാരെല്ലാവരും ഗ്രാമം വിട്ടു പോവണം. തുടർന്ന് ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ചാമുണ്ഡ മാതാ ക്ഷേത്രത്തിലേക്ക് ഇവർ പോകും. അവിടെ നടക്കുന്ന ഉത്സവത്തിൽ പങ്കെടുത്ത് അന്നേ ദിനം അവർ അവിടെ സമയം ചെലവഴിക്കും.

ഹോളി ഈ ഗ്രാമത്തിലെ സ്ത്രീകൾ മാത്രമാണ് ആഘോഷിക്കുന്നത്. പുരുഷന്മാർ ഗ്രാമം വിട്ട് പോകുന്നതിനു പിന്നാലെ സ്ത്രീകൾ ഗ്രാമത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നു. ഇവർ വിവിധ മത്സരങ്ങളിൽ സംഘടിപ്പിക്കുകയും നിറങ്ങൾ പരസ്പരം വാരി പൂശുകയും ചെയ്യുന്നു. യാതൊരു സാമൂഹിക നിയന്ത്രണങ്ങളുമില്ലാതെ അവർ‌ ഹോളി ഏറെ സന്തോഷത്തോടെയും സ്വാതന്ത്രത്തോടെയും ആഘോഷിച്ചു പോരുന്നു.

5 പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ ആചാരം ഇപ്പോഴും ഗ്രാമവാസികൾ കർശനമായി പാലിച്ചു പോരുന്നു. ഈ പുരതനമായ പാരമ്പര്യത്തെ ധിക്കരിക്കുന്നവർ സ്ത്രീകളുടെ കോപത്തിന് ഇരയാകുന്നു. അവർ ഉടൻ തന്നെ ആ പുരുഷനെ ഗ്രാമത്തിൽ നിന്നും പുറത്താക്കുന്നു. ഈ ആചാരം കൃത്യമായി പാലിക്കുന്ന പുരുഷന്മാർക്ക് അടുത്ത ദിവസങ്ങളിൽ ഹോളി ആഘോഷത്തിൽ പങ്കെടുക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com