പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലായി രാജേഷ് മല്‍ഹോത്ര ചുമതലയേറ്റു

കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ മീഡിയ, കമ്യൂണിക്കേഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്നതു മല്‍ഹോത്രയായിരുന്നു
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലായി രാജേഷ് മല്‍ഹോത്ര ചുമതലയേറ്റു

ന്യൂഡല്‍ഹി : പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലായി രാജേഷ് മല്‍ഹോത്രയെ കേന്ദ്ര ഗവണ്‍മെന്‍റ് നിയമിച്ചു. മുതിര്‍ന്ന ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് (ഐഐഎസ് ) ഉദ്യോഗസ്ഥനാണ്. സത്യേന്ദ്ര പ്രകാശിന്‍റെ പിന്‍ഗാമിയായിട്ടാണു രാജേഷ് മല്‍ഹോത്ര ചുമതലയേല്‍ക്കുന്നത്. ഇന്നു മുതല്‍ കേന്ദ്ര ഗവണ്‌മെന്‍റിന്‍റെ മുഖ്യവക്താവായിരിക്കും. 1989 ബാച്ച് ഉദ്യോഗസ്ഥനാണ്.

കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ മീഡിയ, കമ്യൂണിക്കേഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്നതു മല്‍ഹോത്രയായിരുന്നു. കൂടാതെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മീഡിയ വിഭാഗത്തില്‍ ഇരുപതിലധികം വര്‍ഷത്തെ സേവനപരിയവുമുണ്ട്. വിവിധ കേന്ദ്രമന്ത്രാലയങ്ങളുടെയും വിഭാഗങ്ങളുടെയും മീഡിയ, കമ്യൂണിക്കേഷന്‍ മേഖലയിലെ അനുഭവപരിചയവുമുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com