
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
File image
ന്യൂഡൽഹി: ഇന്ത്യയ്ക്ക് സ്ഥിരമായ ശത്രുക്കളോ, സുഹൃത്തുക്കളോ ഇല്ലെന്നും സ്ഥിരമായ താത്പ്പര്യങ്ങൾ മാത്രമേയുള്ളൂവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പ്രതിരോധം ആത്മനിർഭരത അഥവാ സ്വാശ്രയത്വമാക്കാനാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും രാജ്നാഥ് സിങ് ശനിയാഴ്ച പ്രതികരിച്ചു.
ദേശീയ മാധ്യമത്തിന്‍റെ പ്രതിരോധ ഉച്ചകോടി 2025 ൽ വച്ച് രാജ്നാഥ് സിങ് നടത്തിയ ഈ പ്രസ്താവന ഇന്ത്യ-അമെരിക്ക ബന്ധത്തേയും, ഇന്ത്യ - ചൈന ബന്ധത്തേയും സൂചിപ്പിക്കുന്നതാണ്.
ഐഎൻഎസ് ഹിമഗിരി, ഐഎൻഎസ് ഉദയഗിരി എന്നിവയുൾപ്പെടെ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത രണ്ട് നീലഗിരി-ക്ലാസ് യുദ്ധക്കപ്പലുകൾ (സ്റ്റെൽത്ത് ഫ്രിഗേറ്റുകൾ) കമ്മിഷൻ ചെയ്തതുൾപ്പെടെ തദ്ദേശീയവൽക്കരണത്തിൽ ഉണ്ടായ ഗണ്യമായ പുരോഗതികൾ പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ തദ്ദേശീയമായി നിർമിച്ച പ്രതിരോധ സംവിധാനമായ സുദർശൻ ചക്ര ഉടൻ യാഥാർഥ്യമാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.