ഇന്ത്യ യുഎസിനു മേൽ അധിക തീരുവ ചുമത്താത്തതിനു കാരണം വെളിപ്പെടുത്തി രാജ്നാഥ് സിങ്

പാക് അധീന കശ്മീരിന്‍റെ നിയന്ത്രണം ഇന്ത്യക്കു തിരിച്ചു കിട്ടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
പാക് അധീന കശ്മീരിന്‍റെ നിയന്ത്രണം ഇന്ത്യക്കു തിരിച്ചു കിട്ടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു | Rajnath Singh on US tariff

രാജ്നാഥ് സിങ്.

Updated on

ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് യുഎസ് 50% അധിക തീരുവ ചുമത്തിയിട്ടും ഇന്ത്യ തിരിച്ച് തീരുവ ചുമത്താത്തിനു കാരണം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിശദീകരിക്കുന്നു. ഇന്ത്യക്ക് വിശാലമായ ഹൃദയവും വിശാല മനസുമാണ്; അങ്ങനെയുള്ളവർ ഒന്നിനോടും തിരക്കിട്ട് പ്രതികരിക്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.

മൊറോക്കോയിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുമ്പോഴാണ് രാജ്നാഥിന്‍റെ പരാമർശം. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് അദ്ദേഹം മൊറോക്കോയിലെത്തിയിരിക്കുന്നത്.

പാക് അധീന കശ്മീരിന്‍റെ നിയന്ത്രണം ഇന്ത്യക്കു തിരിച്ചു കിട്ടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. എന്നാൽ, ഇതിനു വേണ്ടി ഇന്ത്യ ആക്രമണോത്സുകമായ നടപടികളൊന്നും സ്വീകരിക്കില്ലെന്നും, മേഖലയിൽ താമസിക്കുന്നവർ തന്നെ സ്വാതന്ത്ര്യം ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com