''സർ ക്രീക്കിൽ സാഹസം വേണ്ട''; പാക്കിസ്ഥാന് കർശന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി

സർ ക്രീക്ക് മേഖലയ്ക്ക് സമീപം അടുത്തിടെ നടത്തിയ സൈനിക വിന്യാസത്തിനെതിരേയായിരുന്നു മന്ത്രിയുടെ പ്രതികരണം
rajnath singh warns pakistan

രാജ്‌നാഥ് സിങ്

File
Updated on

ന്യൂഡൽഹി: പാക്കിസ്ഥാന് കർശന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. സർ ക്രീക്ക് മേഖലയ്ക്ക് സമീപം അടുത്തിടെ നടത്തിയ സൈനിക വിന്യാസത്തിനെതിരേയായിരുന്നു മന്ത്രിയുടെ പ്രതികരണം. കറാച്ചിയിലേക്കുള്ള ഒരു വഴി കടന്നു പോവുന്നത് സർ ക്രീക്കിലൂടെയാണെന്ന് പാക്കിസ്ഥാൻ ഓർക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

"സ്വതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും സർ ക്രീക്ക് അതിർത്തി സംബന്ധിച്ച പ്രശ്നം പാക്കിസ്ഥാൻ കുത്തിപ്പൊക്കുകയാണ്. ചർച്ചകളിലൂടെ ഇത് പരിഹരിക്കാൻ ഇന്ത്യ പലപ്പോഴും ശ്രമിക്കുന്നുണ്ടെങ്കിലും പാക്കിസ്ഥാൻ തയാറാവുന്നില്ല. അടുത്തിലെ സർ ക്രീക്ക് പ്രദേശങ്ങളിൽ പാക്കിസ്ഥാൻ സൗകര്യങ്ങൾ വികസിപ്പിച്ചതിൽ ദുരുദേശമുണ്ട്.

ഇന്ത്യൻ സൈന്യവും ബിഎസ്എഫും സംയുക്തമായി അതിർത്തി മേഖല സംരക്ഷിക്കുന്നുണ്ട്. സർക്രീക്ക് മേഖലയിൽ ഇനി പാക്കിസ്ഥാന്‍റെ ഭാഗത്തു നിന്നും പ്രശ്നങ്ങൾ ഉണ്ടായാൽ ചരിത്രവും ഭൂമിശാസ്ത്രവും മാറുന്ന തരത്തിലുള്ള മറുപടി ലഭിക്കും.''- അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com