

രാഘവ് ഛദ്ദ
ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. കൂറുമാറിയ 7 എംപിമാരുടെയും ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടേറിയറ്റിന്‍റെ അംഗീകാരം. രാജ്യസഭയിലെ ബിജെപിയുടെ അംഗബലം 113 ആയി. അയോഗ്യരാക്കണമെന്ന ആവശ്യം ആംആദ്മി ഉയർത്തിയെങ്കിലും ഫലം കണ്ടില്ല.
രാജ്യസഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പുതിയ അംഗങ്ങളുടെ പട്ടികയിലാണ് ഈ 7 ആപ് എംപിമാരുടെ കൂറുമാറ്റം അംഗീകരിച്ചതായി വ്യക്തമാക്കുന്നത്. 106 പേരാണ് രാജ്യസഭയിൽ ബിജെപിക്കുണ്ടായിരുന്നത്. ഇപ്പോഴത് 113 ആയി. 7 പേര് നഷ്ടമായതോടെ ആംആദ്മിയുടെ അംഗം 3 ആയി കുറഞ്ഞു.