രാജ്യസഭാ തെരഞ്ഞെടുപ്പ്; ബംഗാളിൽ ടിഎംസി വിട്ടെത്തിയ കോയൽ മല്ലിക്കിനെ സ്ഥാനാർഥിയാക്കി ബിജെപി

സിനിമാ താരം കൂടിയാണ് കോയൽ മല്ലിക് എന്നറിയപ്പെടുന്ന രുക്മിണി മല്ലിക്
Koel Mallick

കോയൽ മല്ലിക്

Updated on: 

ന്യൂഡൽഹി: വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ഥാനാർഥികളെയാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്.

തൃണമൂൽ കോൺഗ്രസ് (ടിഎംസി) വിട്ടെത്തിയ കോയൽ മല്ലിക്കിനെയാണ് ബംഗാളിൽ സ്ഥാനാർഥിയാക്കിയത്. ദിനേശ് ആര്യയാണ് ഉത്തരാഖണ്ഡിലെ സ്ഥാനാർഥി. സ്ഥാനാർഥികളുടെ പേരുകൾ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചിരുന്നു.

ബംഗാളിൽ നിന്നുള്ള തൃണമൂലിന്‍റെ രാജ്യസഭാ എംപിയായിരുന്ന കോയൽ 2026 ജൂലൈ 16ന് രാജി വയ്ക്കുകയായിരുന്നു. തുടർന്ന് ബിജെപിയിൽ ചേർന്നു. ഇതോടെയാണ് ബംഗാളിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബംഗാളിലെ പ്രമുഖ സിനിമാ താരം കൂടിയാണ് കോയൽ മല്ലിക് എന്നറിയപ്പെടുന്ന രുക്മിണി മല്ലിക്.

ബംഗാൾ നിയമസഭയിൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. അതിനാൽ കോയലിനെ അനായാസം വിജയിപ്പിച്ചെടുക്കാമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിലെ 12 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഒക്റ്റോബർ 16നാണ് നടക്കുക. ഇതിൽ 10 സീറ്റുകളും ഉത്തർപ്രദേശിലാണ്.

logo
Metro Vaartha
www.metrovaartha.com