ജെ.പി. നദ്ദ ഗുജറാത്തിൽ നിന്നു രാജ്യസഭയിലേക്കു മത്സരിക്കും

മന്ത്രി അശ്വിനി വൈഷ്ണവിന് ഒഡീഷയിൽ ബിജെഡി പിന്തുണ നൽകും.
ജെ.പി. നദ്ദ
ജെ.പി. നദ്ദ

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പിനു ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 27നാണു തെരഞ്ഞെടുപ്പ്. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ഗുജറാത്തിൽ നിന്നു മത്സരിക്കും. കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ് ഒഡീഷയിലും എൽ‌. മുരുകൻ മധ്യപ്രദേശിലും സ്ഥാനാർഥികളാകും. കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ മുഖ്യമന്ത്രി അശോക് ചവാൻ മഹാരാഷ്‌ട്രയിലെ സ്ഥാനാർഥിപ്പട്ടികയിൽ ഇടം നേടി.

തുടർച്ചയായ രണ്ടാം തവണയും അശ്വിനി വൈഷ്ണവിനെ പിന്തുണയ്ക്കുമെന്ന് ഒഡീഷയിലെ ഭരണകക്ഷി ബിജു ജനതാദൾ പ്രഖ്യാപിച്ചു. റെയ്‌ൽവേ- ഐടി മന്ത്രിയെന്ന നിലയിലെ മികച്ച പ്രവർത്തനവും സംസ്ഥാനത്തിന്‍റെ താത്പര്യങ്ങളും കണക്കിലെടുത്താണു പിന്തുണയെന്നും ബിജെഡി.

ബൻസിലാൽ ഗുർജർ, മായാ നരോളിയ, ഉമേഷ്നാഥ് മഹാരാജ് (മധ്യപ്രദേശ്), ഗോവിന്ദ് ഭായ് ധോലാക്കിയ, മയാങ്ക് ഭായ് നായക്, ഡോ. ജസ്വന്ത് സിങ് സലാംസിങ് പാർമർ (ഗുജറാത്ത്), മേധ കുൽക്കർണി, അജിത് ഗോപച്ഛദെ (മഹാരാഷ്‌ട്ര), ആർ.പി.എൻ. സിങ്, ചൗധരി തേജ്‌വീർ സിങ്, അമർപാൽ മൗര്യ, സംഗീത ബൽവന്ത്, സുധാംശു ത്രിവേദി, സാധന സിങ്, നവീൻ ജയിൻ (ഉത്തർപ്രദേശ്), ധർമശീല ഗുപ്ത (ബിഹാർ) രാജാ ദേവേന്ദ്ര പ്രതാപ് സിങ് (ഛത്തിസ്ഗഡ്), സുഭാഷ് ബരല (ഹരിയാന) നാരായണ കൃഷ്ണാനസ ഭാണ്ഡഗെ ഘകർണാടക) മഹേന്ദ്ര ഭട്ട് (ഉത്തരാഖണ്ഡ്), സമിക് ഭട്ടാചാര്യ (പശ്ചിമ ബംഗാൾ), ചുന്നിലാൽ ഗരാസ്യ, മദൻ രാത്തോഡ് (രാജസ്ഥാൻ) തുടങ്ങിയവരാണു മറ്റു സ്ഥാനാർഥികൾ

Trending

No stories found.

Latest News

No stories found.