ആഘോഷങ്ങളുമായി ആംആദ്മി

ഡ​ൽ​ഹി​യി​ലെ ഷെ​യ്ഖ് സ​രാ​യി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി സൗ​ര​ഭ് ഭ​ര​ദ്വാ​ജ് സു​ന്ദ​ര​കാ​ണ്ഡം വാ​യ​ന​യി​ൽ പ​ങ്കെ​ടു​ത്തു
ആഘോഷങ്ങളുമായി ആംആദ്മി

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ളി​ൽ നി​ന്നു വി​ട്ടു​നി​ന്നെ​ങ്കി​ലും ഡ​ൽ​ഹി​യി​ൽ വ​ൻ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളും എ​എ​പി നേ​താ​ക്ക​ളും.

ത​ല​സ്ഥാ​ന​ത്ത് ശോ​ഭാ​യാ​ത്ര​ക​ളും സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ​വു​മാ​യാ​ണ് എ​എ​പി പ്രാ​ണ​പ്ര​തി​ഷ്ഠാ ദി​നം ആ​ഘോ​ഷി​ച്ച​ത്. ""മ​ര്യാ​ദ പു​രു​ഷോ​ത്ത​മ ഭ​ഗ​വാ​ൻ ശ്രീ​രാ​മ​നെ മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കു​ന്ന ഈ ​പു​ണ്യ വേ​ള​യി​ൽ നി​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും നേ​രു​ന്നു. സി​യാ റാം, ​ആ​ശം​സ​ക​ൾ''- കെ​ജ്‌​രി​വാ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

ഡ​ൽ​ഹി​യി​ലെ ഷെ​യ്ഖ് സ​രാ​യി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി സൗ​ര​ഭ് ഭ​ര​ദ്വാ​ജ് സു​ന്ദ​ര​കാ​ണ്ഡം വാ​യ​ന​യി​ൽ പ​ങ്കെ​ടു​ത്തു. ഇ​തേ ച​ട​ങ്ങി​ൽ മ​ന്ത്രി​സ​ഭാം​ഗം അ​തി​ഷി, പൂ​ജ​യി​ലും ഹ​വ​ന​ത്തി​ലും പ​ങ്കെ​ടു​ത്തു. ഐ​ടി​ഒ​യി​ൽ മൂ​ന്നു ദി​വ​സ​ത്തെ രാം​ലീ​ല സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ലെ 70 അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ ശോ​ഭാ​യാ​ത്ര ന​ട​ത്താ​നും എ​എ​പി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com